പറവൂർ: വള്ളുവള്ളി - തത്തപ്പിള്ളി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലംവിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഒരുകോടി പത്തുലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. തുക പൊതുമരാമത്ത് വകുപ്പ് പാലംവിഭാഗം ആലുവ പൊന്നുംവില തഹസിൽദാർക്ക് കൈമാറി. പൊന്നുംവില തഹസിൽദാരുടെ ഓഫീസിൽനിന്ന് നോട്ടിഫിക്കേഷൻ നടത്തുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.