ആലങ്ങാട്: ഏഴരപതിറ്റാണ്ട് പൂർത്തിയാക്കുന്ന കൊടുവഴങ്ങ ശ്രീനാരായണക്ലബ് ആൻഡ് ലൈബ്രറിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കുള്ള സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം ബെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർ കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ബിജു, പി.വി. മോഹനൻ, ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാർ, സ്‌കൂൾ മാനേജർ ടി.വി. മോഹനൻ, ജോബി തോമസ്, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. മന്ത്രി പി. രാജീവ് (മുഖ്യരക്ഷാധികാരി), കെ.എൻ. ഉണ്ണി (ചെയർമാൻ), വി.ജി. ജോഷി (കൺവീനർ), ടി.വി. ഷൈവിൻ (സെക്രട്ടറി) എന്നിവരുടെ നേതൃതത്വത്തിൽ 175 അംഗ സ്വാഗതസംഘവും 6 ഉപ കമ്മിറ്റികളും രൂപീകരിച്ചു.