sanu-mash

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അമ്പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. സി. രാധാകൃഷ്ണൻ, കെ.എൽ. മോഹനവർമ്മ, പ്രൊഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഏപ്രിൽ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുരസ്‌കാരം സമർപ്പിക്കും.