kalar-kany
എറണാകുളം ജില്ലാപഞ്ചായത്ത് മൂക്കന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ അനുവദിച്ചിട്ടുള്ള കാളാർകുഴി റോഡ് വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്! പ്രസിഡന്റ് ഷൈനി ജോർജ്ജ് നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി - കാളാർകുഴി റോഡ് വികസനപദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് നിർവ്വഹിച്ചു. കാളാർകുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജോ ആന്റു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി. ബിബിഷ്, ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ചാക്കോ, ടി. എം. വർഗീസ് എന്നിവർ പ്രസംഗിച്ചു. റോഡിന്റെ വശങ്ങളിൽ കാനനിർമ്മിക്കുന്നതിനും വീതികൂട്ടി ടാറിംഗ് നടത്തുന്നതിനും സൈഡിൽ ടൈൽവിരിക്കുന്നതിനുമായി 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.