മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവൻവഴി കാർഷിക ആവശ്യത്തിന് സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി പ്രകാരം ആനുകൂല്യ ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകർ ഈ പദ്ധതിയുടെ വ്യക്തിഗത ഗുണഭോക്താക്കളെ ചേർത്ത് അപേക്ഷപുതുക്കി ഗ്രൂപ്പുകൾ രൂപീകരിച്ച് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ പുതിയ നടപടി ക്രമങ്ങൾ നടപ്പിലാക്കുന്നു. അപേക്ഷ പുതുക്കി പുതിയ മാർഗനിർദേശം അനുസരിച്ച് പ്രവർത്തിച്ചാലേ ഇനിമുതൽ സൗജന്യവൈദ്യുതി ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഗുണഭോക്താക്കളുടെ പേര്, വിലാസം, കൺസ്യൂമർ നമ്പർ, പമ്പ് സെറ്റിന്റെ വിവരം, നിലവിലെ കൃഷിയുടെ വിവരങ്ങൾ, തന്നാണ്ട് കരം തീർത്ത രസീതിന്റെ കോപ്പി, കൈവശവകാശ സർട്ടിഫിക്കറ്റ്, കെ.എസ്.ഇ.ബിയിൽനിന്ന് ലഭിച്ച അവസാനമാസത്തെ ബിൽ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷാഫോം പൂരിപ്പിച്ച് അഞ്ചാംതീയതിക്കകം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.