മുളന്തുരുത്തി: മുളന്തുരുത്തി എസ്.എൻ.ഡി.പി ശാഖയുടെ കോരങ്കോട്ട് ഭഗവതി ക്ഷേത്രത്തിലെയും സുബ്രഹ്മണ്യക്ഷേത്രത്തിലെയും കുംഭഭരണി ഉത്സവം ഇന്ന് തുടങ്ങും. ഇന്ന് 2.30ന് കൊടി-കൊടിക്കയർ കൊണ്ടുവരുന്നതിനുള്ള പുറപ്പാട്. വൈകിട്ട് 6.45നും 7നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഷാജി തമ്മണ്ടിയുടെയും മേൽശാന്തി ദിനീഷിന്റെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്.
വ്യാഴാഴ്ച ക്ഷേത്രച്ചടങ്ങുകൾക്കു ശേഷം വൈകിട്ട് 7ന് സർപ്പക്കളം-കളമെഴുത്തും പാട്ടും, പ്രസാദ ഊട്ട്. വെള്ളിയാഴ്ച അത്താഴപ്പൂജയ്ക്കുശേഷം പ്രസാദ ഊട്ട്. ശനിയാഴ്ച രാത്രി പ്രസാദ ഊട്ട്. ഞായറാഴ്ച പള്ളിവേട്ട ഉത്സവം. രാവിലെ 8.20ന് പഞ്ചാമൃതാഭിഷേകം, കളഭാഭിഷേകം, കലശം. വൈകീട്ട് 3ന് ക്ഷേത്രാങ്കണത്തിൽ പകൽപ്പൂരം. 7.30ന് പുഷ്പാഭിഷേകം, തുടർന്ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട് ഗുരുദേവ ക്ഷേത്രത്തിലെത്തും. തുടർന്ന് പള്ളിനിദ്ര, പ്രസാദ ഊട്ട്.തിങ്കളാഴ്ച ആറാട്ട് ഉത്സവം. രാവിലെ 6ന് പള്ളിയുണർത്തൽ, കണികാണിക്കൽ, അഭിഷേകം, വൈകീട്ട് 5ന് ആറാട്ടു ബ ലി, തുടർന്ന് ആറാട്ട് പുറപ്പാട്, 6നും 6.30നും മധ്യേ ആറാട്ട്, ദീപാരാധനയ്ക്കു ശേഷം തിരിച്ചെഴുന്നള്ളിപ്പ്, പഞ്ച വിംശതി കല ശാഭിഷേകം, ശ്രീഭൂതബലി, വടക്കുപുറത്ത് ഗുരുതി.