മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ എക്സൈസുമായി സഹകരിച്ച് നടപ്പിലാക്കുന്ന നാളത്തെനാട് ലഹരിമുക്തനാട് എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ വാളകം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മേക്കടമ്പ് എം.ഐ.എൻ പബ്ലിക് സ്കൂളിൽ നടത്തിയ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ വാളകം പഞ്ചായത്ത് സമിതി കൺവീനർ എം.എ. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ. അജയൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ പി.ടി. സരള മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സെക്രട്ടറി എൻ.ടി. പൗലോസ്, ലിസി ഏലിയാസ് എന്നിവർ സംസാരിച്ചു.