മൂവാറ്റുപുഴ: പുളിച്ചുവട് പ്രദേശത്തെ സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് എ.ഐ.വൈ.എഫ് പുളിച്ചുവട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി. ശ്രീരാജ് അദ്ധ്യക്ഷതവഹിച്ചു. അജയ് സ്റ്റാലിൻ, വി.എസ്‌. ശരത്, വിഷ്ണു ശങ്കർ, ശരത് പി.എസ്‌ എന്നിവർ നേതൃത്വം നൽകി. നവയുഗം പുളിഞ്ചുവട് ഒന്നാംസ്ഥാനവും പോത്തൻസ് പള്ളിപ്പടി രണ്ടാംസ്ഥാനവും നേടി. വിജയികൾക്കുള്ള കാഷ് അവാർഡുകൾ മണ്ഡലം ജോയിന്റ് സെക്രട്ടറി ആരിഫ് യൂസഫ്, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സുബിൻ എന്നിവർ വിതരണംചെയ്തു.