flag

കൊച്ചി: 1950കളിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് അടിത്തറപാകിയ കെ.പി.എ.സിയുടെ സാമൂഹ്യ രാഷ്ട്രീയ നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്രാക്കി' ഇന്ന് വീണ്ടും അരങ്ങിൽ. 1952 ഡിസംബർ 6ന് കൊല്ലം ചവറയിൽ അരങ്ങേറി പതിനായിരത്തോളം വേദികൾ പിന്നിട്ട് അരങ്ങൊഴിഞ്ഞ ശേഷമാണ് എറണാകുളം മറൈൻഡ്രൈവിലെ സി.പി.എം സംസ്ഥാന സമ്മേളന വേദിയിലൂടെ നാടകം മടങ്ങിയെത്തുന്നത്. വൈകിട്ട് 7നാണ് അവതരണം.

പാർട്ടി നിരോധനത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞകാലത്ത് സോമൻ എന്ന തൂലികാ നാമത്തിലാണ് തോപ്പിൽ ഭാസി നാടകം രചിച്ചത്. എൻ. രാജഗോപാലൻ നായരും ജി. ജനാർദ്ദന കുറുപ്പും ചേർന്ന് സംവിധാനം ചെയ്തു. ഒ.എൻ.വി കുറുപ്പ് രചനയും ജി.ദേവരാജൻ സംഗീതവും നൽകിയ 'പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ...' എന്നതുൾപ്പെടെ 27 സൂപ്പർഹിറ്റ് ഗാനങ്ങളുണ്ട്.

സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​നം
ദു​ർ​ബ​ല​മെ​ന്ന് ​വി​മ​‌​ർ​ശ​നം
കൊ​ച്ചി​:​ ​ഇ​ട​തു​പ​ക്ഷ​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​നം​ ​ദു​ർ​ബ​ല​പ്പെ​ടു​ന്നെ​ന്ന് ​സ്വ​യം​ ​വി​മ​ർ​ശി​ച്ച് ​സി.​പി.​എം.​ ​ഇ​ന്ന് ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടി​ലാ​ണി​തു​ള്ള​ത്.​ ​ശ​ബ​രി​മ​ല​ ​യു​വ​തീ​പ്ര​വേ​ശ​ന​ ​വി​ധി​ ​ന​വോ​ത്ഥാ​ന​ ​മു​ന്നേ​റ്റ​ത്തെ​ ​സാ​ർ​ത്ഥ​ക​മാ​ക്കു​ന്ന​താ​ണെ​ങ്കി​ലും​ ​തു​ട​ർ​ന്നു​യ​ർ​ന്ന​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​വെ​ല്ലു​വി​ളി​യാ​യെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​പ​റ​യു​ന്നു.
വ​ല​തു​പ​ക്ഷ​ ​സാം​സ്കാ​രി​ക​ ​മു​ന്നേ​റ്റം​ ​ശ​ക്തി​പ്പെ​ടു​ന്ന​തി​ന്റെ​ ​സൂ​ച​ന​ ​പ​ല​ത​ല​ങ്ങ​ളി​ൽ​ ​കാ​ണാ​നാ​വു​ന്നു.​ ​അ​തി​നെ​തി​രെ​ ​പ്ര​തി​രോ​ധം​ ​വേ​ണം.​ ​ബി.​ജെ.​പി​ ​വേ​ദി​ക​ളി​ൽ​ ​പോ​ലും​ ​പ്ര​സം​ഗി​ക്കാ​ൻ​ ​സാം​സ്കാ​രി​ക​നാ​യ​ക​രും​ ​എ​ഴു​ത്തു​കാ​രും​ ​മ​ടി​ക്കാ​ത്ത​ ​സ്ഥി​തി​യു​ണ്ടാ​കു​ന്നു.
ഭൂ​രി​പ​ക്ഷ​-​ന്യൂ​ന​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​ക​ൾ​ ​ഒ​രു​പോ​ലെ​ ​വി​പ​ത്താ​ണ്.​ ​അ​തി​ന് ​ത​ട​യി​ടാ​നാ​വ​ശ്യ​മാ​യ​ ​സാം​സ്കാ​രി​ക​ ​മു​ന്നേ​റ്റം​ ​ശ​ക്തി​പ്പെ​ടു​ത്ത​ണം.​ ​

'ചെങ്കൊടി' സിഗ്നേച്ചർ ഗീതം

സമ്മേളനത്തിന്റെ സി​ഗ്നേച്ചർ ഗാനത്തിന്റെ പേര് 'ചെങ്കൊടി'. ബി​.കെ.ഹരി​നാരായണന്റെ വരി​കൾക്ക് രാം സുരേന്ദർ സംഗീതം പകർന്നു. മധു ബാലകൃഷ്ണൻ, ബി​നീത, ദേവിക വി​നോദ്, രാം സുരേന്ദർ തുടങ്ങി​യവർ ആലപി​ച്ചു.