function

ഉദയംപേരൂർ: ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ കർഷകനായി തിരഞ്ഞെടുത്ത ജോമി സെബാസ്റ്റ്യനെ ഗാന്ധി ദർശൻവേദി ഉദയംപേരൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. ഉദയംപേരൂർ മണ്ഡലം ചെയർമാൻ ജോൺസൺ മുളക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങിൽ കെ.ബാബു എം.എൽ.എ പൊന്നാട അണിയിച്ചു. നിയോജക മണ്ഡലം ചെയർമാൻ ടി.ആർ. രാജു ഉപഹാരം നൽകി. ബാരിഷ് വിശ്വനാഥ്, എ.പി. ജോൺ, പി.എ.തങ്കച്ചൻ, ജോൺ ജേക്കബ്ബ്, സാജു പൊങ്ങലായി, എം.പി ഷൈമോൻ, അഡ്വ. തവമണി, ഇ.പി. ദാസൻ, കെ.വി. പ്രദീപ്, ജയകുമാർ, പി.സി. ബിനേഷ്, നീബ ബിനേഷ് എന്നിവർ ആശംസകൾ നേർന്നു.