ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് രണ്ട് സമ്മേളനങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുപ്രകാശം സ്വാഗതം പറയും. സി.എച്ച്. മുസ്തഫ മൗലവി, സ്വാമി മുക്താനന്ദയതി (നിത്യനികേതൻ ആശ്രമം), ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, പി.എസ്. സിനീഷ്, എം.വി. മനോഹരൻ, നാരായണ ഋഷി എന്നിവർ പങ്കെടുക്കും.
സർവ്വമത സമ്മേളനം
99 ാമത് സർവമത സമ്മേളനം വൈകിട്ട് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറയും. എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും. ഫാ. ഡേവിഡ് ചിറമേൽ, ടി.കെ. അബ്ദുൽ സലാം മൗലവി, ധമ്മമിത്ര വയലാർ ഓമനകുട്ടൻ, മഞ്ജുഷ ഇമ്മാനുവേൽ മിറിയം, കെ.എം. രാജൻ, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, കൗൺസിലർമാരായ കെ. ജയകുമാർ, ശ്രീലത രാധാകൃഷ്ണൻ, അദ്വൈതാശ്രമം മേൽശാന്തി ജയന്തൻ ശാന്തി, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.ഡി. രാജൻ എന്നിവർ പങ്കെടുക്കും.