പറവൂർ: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഇൻഡസ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു. 750 കുട്ടികൾക്ക് വാക്സിൻ നൽകി. പറവൂർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വിച്ചു. പി.ടി.എ.പ്രസിഡന്റ് കെ.ബി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, പ്രിൻസിപ്പൽ വി. ബിന്ദു. ഹെഡ് മാസ്റ്റർ സി.കെ. ബിജു, സി.പി. ജയൻ. കണ്ണൻ കൂട്ടുകാട്, രാഗം സുമേഷ്, സി.ഐ.ഐ കോ ഓർഡിനേറ്റർ ജേക്കബ് എന്നിവർ സംസാരിച്ചു.