boat
ജലരക്ഷക് സ്പീഡ് ബോട്ടുകൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു.

പറവൂർ: പറവൂർ ഫയർസ്റ്റേഷന് അനുവദിച്ച ജലരക്ഷക് സ്പീഡ് ബോട്ടുകൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫ്ലാഗ്ഓഫ് ചെയ്തു. 40 എച്ച്.പി എൻജിൻ ഘടിപ്പിച്ച ബോട്ടിൽ എട്ടുപേർക്ക് കയറാം. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സെർച്ച്ലൈറ്റുകൾ, റോപ്പുകൾ, ലൈഫ് ബോയകൾ, ലൈഫ് ജാക്കറ്റുകൾ, വാട്ടർ ഡ്രെയിൻപമ്പ് എന്നിവ ബോട്ടിലുണ്ട്. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ റീജിനൽ ഫയർഓഫീസർ കെ.കെ. ഷിജു, ഫയർസ്റ്റേഷൻ ഓഫീസർ വി.ജി. റോയ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൈജു പണിക്കർ, നഗരസഭ കൗൺസിലർമാരായ സി.എസ്. സജിത, ജഹാംഗീർ തോപ്പിൽ, അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.