പറവൂർ: പറവൂർ ഡോൺബോസ്കോ ദേവാലയത്തിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ കാരുണ്യഭവനം നിർമ്മിച്ച് നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ താക്കോൽദാനം നിർവഹിച്ചു. കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ ഫാ. ജോയ് സ്രാമ്പിക്കൽ ആശിർവദിച്ചു. വികാരി ഫാ. ജോഷി മുട്ടിക്കലിന്റെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾ ജന്മദിനങ്ങളും ആഘോഷപരിപാടികളും മാറ്റിവെച്ചുകൊണ്ട് കണ്ടെത്തിയ തുകയാണ് കാരുണ്യ ഭവനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്.