vijayan
വഴിയിൽനിന്നുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ആവണംകോട് പാമടത്ത് വിജയൻ ഉടമ ചൊവ്വര മൂഞ്ഞേലി ഐസക് ഫ്രാൻസിസിന് കൈമാറുന്നു

നെടുമ്പാശേരി: ആവണംകോട് ക്ഷേത്രത്തിന് സമീപത്തുനിന്ന് കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമക്ക് തിരിച്ചുനൽകി മാതൃകയായി. ആവണംകോട് പാമടത്ത് വിജയന് തന്റെ കടയുടെ മുമ്പിൽ നിന്നാണ് പഴ്‌സ് കിട്ടിയത്. എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകളും 3000 രൂപയും ഉണ്ടായിരുന്നു. ചൊവ്വര മൂഞ്ഞേലി ഐസക് ഫ്രാൻസിൻന്റെ പഴ്‌സാണ് നഷ്ടപ്പെട്ടത്.