പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ സംഭാവനകൂപ്പൺ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറരക്ക് ചലച്ചിത്ര പിന്നണിഗായകൻ ബിജു നാരായണൻ നിർവഹിക്കും. വേഴപ്പറമ്പ് ദാമോദൻ നമ്പൂതിരിപ്പാട്, പൃത്വിരാജ് രാജ, അ‌‌ഡ്വ. ടി.ആർ. രാമനാഥൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ അഖണ്ഡനാമജവും അഷ്ടാഭിഷേകവും നടക്കും. വൈകിട്ട് നാലിന് ഭജനസന്ധ്യ, വിശേഷാൽ അഭിഷേകം, ദീപക്കാഴ്ച, ഏഴിന് മഹാദേവന് പുഷ്പാഭിഷേകം, ഏഴരക്ക് തിരുവാതിര, നൃത്തസന്ധ്യ.