
കളമശേരി: കണ്ടെയ്‌നർ റോഡിൽ ഏലൂർ ഫാക്ട് സിഗ്നലിനു സമീപം ടൗൺഷിപ്പിൽ നിന്ന് ആലുവ ഭാഗത്തേക്ക് റോഡ് ക്രോസ് ചെയ്തുവന്ന ബൈക്കും കളമശേരി ഭാഗത്തുനിന്നു വന്ന കൊങ്ങോർപ്പിള്ളി സ്വദേശി ജോഷിയുടെ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ അമ്പാട്ടുകാവ് തായ്‌കാട്ടുകര ഇരട്ടിൽ വീട്ടിൽ അഭിജിത് സുകുമാരന് (20) സാരമായ പരിക്കേറ്റു. അഭിജിത്തിനെ കളമശേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരുടെയും മൊഴി എടുത്ത ശേഷം കേസെടുക്കുമെന്ന് ഏലൂർ പൊലീസ് പറഞ്ഞു.