കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് സൗജന്യമായി യാത്രചെയ്യാം. പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അന്നേദിവസം 10 പ്രധാന സ്റ്റേഷനുകളിൽ വനിതകളായിരിക്കും സ്റ്റേഷൻ കൺട്രോളർമാരായി പ്രവർത്തിക്കുക. സ്റ്റേഷനുകളിൽ ആകർഷകമായ മത്സരങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കും.