കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ച് ഈമാസം നാലിന് കളക്ടറേറ്റിന് മുന്നിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണനടത്തും. രാവിലെ 10ന് നടക്കുന്ന സമരത്തിൽ എറണാകുളം, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും.
ധർണ യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് മുമ്പെങ്ങും ഇല്ലാത്തവിധം ക്രമസമാധാനം തകർന്നതായി മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. ധർണയുടെ ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃത്വയോഗം എറണാകുളം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ., മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, അബ്ദുൾ മുത്തലിബ്, ഷിബു തെക്കുംപുറം, ജോർജ് സ്റ്റീഫൻ, റജികുമാർ, രാജു പാണാലിക്കൽ, തമ്പി ചെള്ളാത്ത്,സുഗുതൻ മല്യങ്കര,ഹംസ പറക്കാട്, വി.കെ.സുനിൽകുമാർ, പി.എസ്.പ്രകാശൻ, പി.രാജേഷ്, ജോണി അരീക്കാട്ടിൽ, പി.ജെ.ജോയി, എൻ.വേണുഗോപാൽ, മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.