മൂവാറ്റുപുഴ: മഞ്ചനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാർത്തും കുഭപ്പൂയ മഹോത്സവവും ഇന്ന് ആരംഭിച്ച് 14ന് സമാപിക്കുമെന്ന് ഉത്സവാഘോഷകമ്മറ്റി കൺവീനർ എൻ.എം. സുരേഷ് അറിയിച്ചു. വിശ്വരൂപദർശനം, കലശാഭിഷേകം, ലക്ഷ്മീനാരായണപൂജ, തുടികൊട്ടുംപാട്ടും, ദീപാരാധന, കളമെഴുത്തുംപാട്ടും, മുടിയേറ്റ് ,അന്നദാനം എന്നിവയാണ് പ്രധാന പരിപാടികൾ. ഇന്ന് രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് ഗണപതി ഹോമം, പതിവുപൂജകൾ, വൈകിട്ട് 5മുതൽ മത്സ്യാവതാര ദർശനം, 6.30ന് ദീപാരാധന തുടർന്ന് സോപാനസംഗീതം.