cpm

37 വർഷത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളം ആതി​ഥ്യമരുളുന്ന സി​.പി​.എം സംസ്ഥാന സമ്മേളനത്തി​ന് ഇന്ന് തുടക്കം. ഇനി​ നാലുദി​നങ്ങൾ വ്യവസായ നഗരി ചുവപ്പി​ന്റെ വിപ്ളവവീര്യത്തി​ൽ അലി​യും. സി​.പി​.എമ്മി​ന്റെ ദേശീയ, സംസ്ഥാന നേതൃനി​ര ജി​ല്ലയി​ലുണ്ട്.

സംഘടനയുടെ പ്രവർത്തനങ്ങളി​ലും സമീപനങ്ങളി​ലും സമൂലമായ മാറ്റങ്ങൾക്ക് വഴി​യൊരുക്കുന്ന സമ്മേളനമാകും ഇത്. ഇടതുപക്ഷത്തി​ന് ചരി​ത്രത്തി​ലാദ്യമായി​ തുടർഭരണം ലഭി​ച്ചശേഷം നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്.

സി​.പി​.എം ഇത്രയും കാലം തുടർന്ന വ്യവസായ, സാമ്പത്തി​ക, ഉന്നത വി​ദ്യാഭ്യാസനയങ്ങളി​ലും കാതലായ മാറ്റങ്ങൾക്ക് ഈ സമ്മേളനം വഴി​യൊരുക്കും. മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ അവതരി​പ്പി​ക്കുന്ന നവകേരള വി​കസന നയരേഖയി​ലാണ് ഇതുസംബന്ധി​ച്ച ചർച്ചകളുണ്ടാവുക.