
തിരുവനന്തപുരം:പൊതു ബഡ്ജറ്റനോടൊപ്പം ചേർത്ത് റെയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്ന രീതി പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥ പ്രമുഖർ തീരുമാനിക്കുന്നത് മാത്രമാണ് റെയിൽവേയിൽ നടക്കുന്നതെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ
കുറ്റപ്പെടുത്തി.സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർമ്മൽകുമാർ ആർ.എസ്, ജെ.ഗോപകുമാർ, ടി.പി.ദീപു ലാൽ ,സന്തോഷ് രാജേന്ദ്രൻ ,നസീർ, അരുൺശങ്കർ എന്നിവർ സംസാരിച്ചു.