ന്യൂഡൽഹി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനുമായ ശ്രീ എമ്മിനെ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു സർവകലാശാലയുടെ ചാൻസലറായി രാഷ്ട്രപതി നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.
മലയാളിയായ മുംതാസ് അലിയുടെ ആത്മീയനാമമാണ് ശ്രീ എം. സാമൂഹ്യപരിഷ്കരണ, വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകൾ മാനിച്ച് 2020 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സദ്സംഗ് ഫൗണ്ടേഷൻ സ്ഥാപകനാണ്. 2015- ൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ 'വാക് ഒഫ് ഹോപ്' യാത്ര ശ്രദ്ധിക്കപ്പെട്ടു. ദ ജേർണി കണ്ടിന്യൂസ് എന്ന ആത്മകഥാഗ്രന്ഥം ഉൾപ്പെടെ പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.