തിരുവനന്തപുരം:ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ 2021ലെ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു. തങ്ങളുടെ പ്രവർത്തനമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കുള്ള പുരസ്‌കാരമാണിത്.സ്ഥാപനങ്ങൾക്കും,ടി.എം.എയുടെയും ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രാദേശിക ഘടകങ്ങളിലേയും അംഗങ്ങൾക്ക് പുരസ്‌കാരത്തിനായി വ്യക്തികളുടെ പേര് നിർദ്ദേശിക്കാം.കൂടുതൽ വിവരങ്ങൾ tmakerala.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മുൻവർഷങ്ങളിലെ പുരസ്‌കാര ജേതാക്കളുടെ പ്രതിനിധികളും വ്യവസായ, വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ദ്ധരും അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കുക.നാമനിർദ്ദേശങ്ങൾ 28നകം സെക്രട്ടറി,ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ, ടി.എം.എ tmatvmkerala@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം.നാമനിർദ്ദേശ ഫോം www.tmakerala.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.