haimavathi

തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശന്റെ മാതാവ് ആനയറ കല്ലുമ്മൂട് മധുമുക്ക് കൃഷ്ണയിൽ കെ. ഹൈമവതി (89, റിട്ട.കൃഷി വകുപ്പ് ഡയറക്ടറേറ്റ്) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. സംബശിവൻ (ക്രൈംബ്രാഞ്ച് മുൻ സബ് ഇൻസ്‌പെക്ടർ). മറ്റു മക്കൾ: എസ്.എച്ച്. ചിത്രകുമാരി (റിട്ട. അഡിഷണൽ ലോ സെക്രട്ടറി), പരേതനായ എസ്.എച്ച്. ഋഷികേശൻ, എസ്.എച്ച്. ജയകേശൻ (സ്‌പെഷ്യൽ സെക്രട്ടറി, നിയമ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് ആൻഡ് ചീഫ് ഇലക്ഷൻ കമ്മിഷണർ, സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മിഷൻ). മരുമക്കൾ: കെ. സുനന്ദ, എസ്. പ്രേമചന്ദ്രൻ (റിട്ട. മാനേജർ, എസ്.ബി.ഐ ), എസ്. ദീപ്തി (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, വൈദ്യുതി ഭവനം, തിരുവനന്തപുരം). സംസ്കാരം ഇന്ന് 12 ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.