jitin-george

തിരുവനന്തപുരം :മണ്ണന്തല മരുതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മരുതൂർ ചിറ്റാഴ പുന്നക്കുന്ന് വീട്ടിൽ മനു എന്ന് വിളിക്കുന്ന ജിതിൻജോർജിനെയാണ് (23) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ 24നാണ് സംഭവം.സുഹൃത്തിന്റെ സ്‌ക്കൂട്ടറിന്റെ പിന്നിലിരുന്ന് വരികയായിരുന്ന മരുതൂർ സ്വദേശി അമൽദേവിനെ മരുതൂർ ഏലായ്ക്ക് സമീപം വച്ച് പ്രതി തടഞ്ഞുനിറുത്തി വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.സംഭവത്തിന്‌ ശേഷം ഒളിവിൽപോയ പ്രതിയെ മണ്ണന്തല എസ്.എച്ച്.ഒ ബൈജു,എസ്.ഐഗോപിചന്ദ്രൻ,എസ്.സി.പി.ഒ സുഭാഷ്, സി.പി.ഒമാരായ വിനോദ്,അരുൺശശി, ജയൻ,ദീപു,അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽപോക്‌സോ കേസും നിലവിലുണ്ട്.കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.