
കൊച്ചി: കളിക്കളത്തിലെ മികവുകൊണ്ടും ആരാധക ബാഹുല്യംകൊണ്ടും ഫുട്ബാൾ ലോകത്തെ രാജാക്കന്മാരാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ബ്രസീൽ സൂപ്പർതാരം നെയ്‌മർ ജൂനിയറും.
ഇരുവരുടെയും 'ഹാപ്പി ബർത്ത് േഡ" ആയിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ച് ശനിയാഴ്‌ച. പിറന്നാളും ഫുട്ബാളും മത്രമല്ല, ഇരുവരും തമ്മിൽ മറ്റൊരു നല്ല പൊരുത്തം കൂടിയുണ്ട്; രണ്ടുപേരും അത്യാഡംബര സൂപ്പർ കാറുകളോട് കടുത്ത പ്രണയമുള്ളവരാണ്.
ഇരുവരുടെയും വീടിന്റെ ഗെറാഷിൽ ലോകത്തെ ഏറ്റവും പ്രമുഖമായ ലക്ഷ്വറി വാഹന ബ്രാൻഡുകളുടെ കാറുകൾ നിരത്തിയിട്ടുണ്ട്. അതിൽ ലംബോർഗിനി, ഫെരാരി, ഔഡി, ആസ്‌റ്റൺ മാർട്ടിൻ തുടങ്ങിയവയൊക്കെയുണ്ട്. അവയിൽ പലതും വൻ വിലയുള്ളതും അൾട്രാ ലിമിറ്റഡ് എഡിഷൻ മോഡലുകളുമാണ്.
ഫുട്ബാളിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ബാലോൺ ഡി"ഓർ പുരസ്‌കാരം അഞ്ചുവട്ടം ചൂടിയിട്ടുള്ള ക്രിസ്‌റ്റ്യാനോ റൊണാൾഡോ, 37-ാം പിറന്നാളാണ് ആഘോഷിച്ചത്. യുവന്റസിൽ നിന്ന് കൂടുമാറിയ റൊണാൾഡോ ഇപ്പോൾ ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ താരമാണ്.
മധുരിക്കും 30-ാം പിറന്നാൾ നിറവിലാണ് ഫ്രഞ്ച് ക്ളബ്ബായ പി.എസ്.ജിയിൽ (പാരീസ് സെന്റ്-ജർമെയ്ൻ) ഇതിഹാസ താരം ലയണൽ മെസിക്കൊപ്പം കളിക്കുന്ന നെയ്മർ.
ക്രിസ്റ്റ്യാനോയുടെ
ചങ്ങാതിമാർ
ബുഗാട്ടി ചെന്റോഡിയേചി
ലംബോർഗിനി അവന്റഡോർ
മക്‌ലാരൻ സെന്ന
ബുഗാട്ടി ഖൈറോൺ
ബുഗാട്ടി വെയ്‌റോൺ
നെയ്‌മറിന്റെ
അരുമകൾ
ഫെരാരി 458 ഇറ്റാലിയ
ലംബോർഗിനി വെനേനോ
ലൈകൻ ഹൈപ്പർസ്‌പോർട്ട്
കോനിഗ്സെഗ് ട്രെവിറ്റ
ആസ്‌റ്റൺ മാർട്ടിൻ വൾകൻ