
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം സി.ആർ.പി.സി 173(8) പ്രകാരം കേന്ദ്ര അന്വേഷണ ഏജൻസികൾ തുടരന്വേഷണം ആരംഭിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. വ്യാജരേഖ തയാറാക്കി സ്വപ്നാ സുരേഷിന് ഐ.ടി വകുപ്പിൽ അവിഹിത നിയമനം തരപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ ആത്മകഥ എഴുതിയത് ചട്ടലംഘനമാണ്. ശിവശങ്കറിനെ ഉടൻ സർവീസിൽ നിന്നും പിരിച്ചുവിടാൻ തയ്യാറാകുന്നില്ലെങ്കിൽ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ മൗനാനുവദത്തോടെയാണ് അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ചെന്നത് പകൽപോലെ വ്യക്തമാണെന്നും ഹസൻ പറഞ്ഞു.