തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലസംഗമം പ്രൊഫ കെ.ആർ. രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്‌തു. കവി അംബിദാസ്. കെ കാരേറ്റ് അദ്ധ്യക്ഷത വഹിച്ചു. ബാലവേദി അംഗങ്ങൾക്കുളള വിദ്യാഭ്യാസ അവാർഡ് നിരഞ്ജൻ പി. നായർ, അംഗിത. കെ രമേഷ്, ബി.വി. മാധവ്, നന്ദകിഷോർ, സജിത്, ലക്ഷ്മിനന്ദ, ജ്യോതിക, ആദിത്യൻ, നന്ദഗോപാൽ, അമൽ യൂജിൻ എന്നിവർക്ക് പൂജപ്പുര യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജെ. മാത്തുണ്ണി സമ്മാനിച്ചു. ഗ്രന്ഥശാല സെക്രട്ടറി ജി. രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് നൈജ എസ്. നായർ, ബാലവേദി ഭാരവാഹികളായ നിരഞ്ജൻ, അംഗിത, ലക്ഷ്മിനന്ദ, ആദിത്യൻ, ഗ്രന്ഥശാല ഭാരവാഹികളായ കെ.എസ്. ശ്രീനിവാസ്, എം.ആർ. ധന്യ എന്നിവർ പങ്കെടുത്തു.