vaisakh-ratheesh

തിരുവനന്തപുരം:മുട്ടടയിൽ മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 12 അംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു.കിണവൂർ മുണ്ടേക്കോണം വിനീത ഭവനിൽ വൈശാഖ് (34),​മുണ്ടേക്കോണം കൂട്ടാട്ടുവിള വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന രതീഷ് (33) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളാണിവർ.തിങ്കളാഴ്ച വൈകിട്ട് 5.30നാണ് സംഭവം. മുട്ടട അഞ്ചുമുക്ക് വയലിന് സമീപത്ത് വച്ച് കിണവൂർ സ്വദേശി ശ്രീജിത്തിനേയും രണ്ട് സുഹൃത്തുക്കളെയും 12 അംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും ശ്രീജിത്തിനെ ഇരുമ്പ് പൈപ്പും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് തലയ്‌ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണ്ണന്തല എസ്.എച്ച്.ഒ ബൈജു,എസ്.ഐ.ഗോപീ ചന്ദ്രൻ എ.എസ്.ഐ രാജേന്ദ്രൻ, ഹോംഗാർഡ് വിനയൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.