
ബാലരാമപുരം: വടക്കേവിള സുഹ്റാസിൽ ഷാസ് ഖാൻ (50) സൗദിയിലെ റിയാദിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. സൗദി കാറ്ററിംഗ് ആൻഡ് കോൺട്രാക്‌റ്റേഴ്സ് കമ്പനിയിലെ മാനേജറായിരുന്നു. ദമാമിലെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കേ ബുധനാഴ്ച രാത്രിയോടെ താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടിക്ക് ശേഷം തിങ്കളാഴ്ച നാട്ടിലെത്തിച്ച് ബാലരാമപുരം വലിയ പള്ളി മുസ്ലീം ജമാഅത്തിൽ കബറടക്കും. ഖദീജയാണ് ഭാര്യ. മക്കൾ: സനാഷാസ്, സഫാ, സലീൽ.