തിരുവനന്തപുരം:ടയർ ലേബിയുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ജാഗ്രതയോടെ നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്‌റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.റബർ കൃഷിക്കുള്ള സബ്‌സിഡി തുടരാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണന്നും സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി,​ എം.എൻ.ഗിരി, എൻ.എൻ.ഷാജി, അയൂബ് മേലേടത്ത്, രഞ്ജിത്ത് എബ്രഹാം തോമസ്,​ അനീഷ് ഇരട്ടയാനി, ഫ്ലമിൻ ഒലിവർ,ജയൻ കടുത്തുരുത്തി,തോമസ് വി.സഖറിയ,പി.എസ്.ചന്ദ്രശേഖരൻ നായർ,ജി. ബിനുമോൻ,ജാൻസി ജോർജ്,മുഹമ്മദ് റിയാസ്,പി.എൻ.ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.