shaskhan

ബാലരാമപുരം: വടക്കേവിള സുഹ്രാസിൽ ഷാസ് ഖാൻ (50) സൗദിയിലെ റിയാദിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. സൗദി കാറ്ററിംഗ് ആൻഡ് കോൺട്രാക്‌റ്റേഴ്സ് കമ്പനിയിലെ മാനേജറായ ഷാസ് ഖാൻ ബുധനാഴ്ച ദമാമിലെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെ ബുധനാഴ്ച രാത്രിയോടെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വെളുപ്പിന് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. മൃതദേഹം തുടർ നടപടിൾക്കു ശേഷം തിങ്കളാഴ്ച നാട്ടിലെത്തിച്ച് ബാലരാമപുരം വലിയ പള്ളി മുസ്ലിം ജമാ അത്തിൽ കബറടക്കും. ഖദീജയാണ് ഭാര്യ. മക്കൾ സനാ ഷാസ്, സഫാ, സലീൽ.