
തിരുവനന്തപുരം:വർക്കലക്ളിഫ് റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഏഴ് കിലോ കഞ്ചാവ് പിടികൂടി. പത്തുപേരെ അറസ്റ്റ് ചെയ്തു.എംഡിഎംഎ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ്,എം.ഡി.എം.എ സൂക്ഷിക്കുന്നതിനുള്ള പൗച് എന്നിവയും പിടികൂടി.മാവിൻമൂട് സ്വദേശി ഷൈജു @ സഞ്ജു(37),മുണ്ടയിൽ സ്വദേശി വിഷ്ണു(25),ഏഴുശ്രീനിവാസപുരം സ്വദേശി നാദിർഷാ @ നാച്ച(23),ശ്രീനിവാസപുരം സ്വദേശി സലിം(18 ),ഓടയം സ്വദേശി സൽമാൻ (30),കുറമണ്ഡൽ സ്വദേശി നിഷാദ്( 21 ),വട്ടച്ചാൽ സ്വദേശി കൃഷ്ണ പ്രിയ ( 21 ),മണ്ണാറ സ്വദേശി ആഷിഖ് ( 23 ),കുറഞ്ഞിലക്കാട് സ്വദേശി സൽമാൻ(27) ,ഭൂതകുളം സ്വദേശി സന്ദേശ്( 25)എന്നിവരാണ് അറസ്റ്രിലായത്.