തിരുവനന്തപുരം: 'മഹസ് ' ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് - നാം അറിയേണ്ടത് എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കണ്ണമ്മൂല പുത്തൻപാലം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പഠന ക്ലാസ്‌ മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ നയിച്ചു.

പഠനക്ലാസ്‌ കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യ.എസ്.എസ് ഉദ്ഘാടനം ചെയ്തു. ഡോ.എ.ടി. ഷാജി, മഹസ്‌ സ്ഥാപകയും പേട്ട ഗവ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമായ ഷീജാധരൻ, പി.ടി.എ അംഗം ബിന്ദു, രഞ്ജു, അനന്തസായി, സ്വസ്തിക് എന്നിവർ പങ്കെടുത്തു.