
കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാഡമി സമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള പാട്ടെഴുത്ത് ശിൽപശാല ഹസൻ നെടിയനാട് ഉദ്ഘാടനം ചെയ്തു. അക്കാഡമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അദ്ധ്യക്ഷനായി. ബാപ്പു വാവാട് ക്ലാസെടുത്തു. ശിൽപശാലയിൽ പങ്കെടുത്തവർ എഴുതിയ
'സ്വന്തംരചനകൾ' മാപ്പിളപ്പാട്ടുകളുടെ സമാഹാരം ഫൈസൽ എളേറ്റിൽ പ്രകാശനം ചെയ്തു. ബാപ്പു വാവാട് ഏറ്റുവാങ്ങി. പാട്ടെഴുത്ത് മാതൃക പതിപ്പ് സി.എൻ സ്നേഹലത തിരുവനന്തപുരം സുനിമോൾ കാസർഗോഡിന് നൽകി
പ്രകാശനം ചെയ്തു. ബാലചന്ദ്രൻ കരമന, കെ.ടി. ബാബു കാസർഗോഡ്, റഹീന കൊളത്തറ, കെ.ടി.പി മുനീറ പ്രസംഗിച്ചു.