
കൊച്ചി: ജർമ്മൻ വാഹനനിർമ്മാതാക്കളായ ബി.എം.ഡബ്ള്യു ടൂറിംഗ് ശ്രേണിയിൽ ഇന്ത്യയിലെത്തിച്ച പുത്തൻ മോഡലുകളായ ആർ 1250 ആർ.ടി., കെ 1600 ജി.ടി.എൽ., കെ 1600 ബാഗർ, കെ 1600 ഗ്രാൻഡ് അമേരിക്ക എന്നിവയുടെ ബുക്കിംഗ് തുടങ്ങി.
ബി.എം.ഡബ്ള്യു മോട്ടോറാഡ് ഷോറൂമുകളിലൂടെ ഇവ ബുക്ക് ചെയ്യാം. ഈവർഷം മേയിലാണ് ഇവയുടെ ലോഞ്ചിംഗ്. ഉപഭോക്താക്കൾക്കായി ആകർഷക ഫിനാൻഷ്യൽ സേവനങ്ങളും ബി.എം.ഡബ്ള്യു ഒരുക്കിയിട്ടുണ്ട്. രൂപഭംഗി, എൻജിൻ കരുത്ത്, പെർഫോമൻസ്, ഫീച്ചറുകൾ, സാങ്കേതികവിദ്യ എന്നിവയിലെല്ലാം ഏറെ മുന്നിട്ടു നിൽക്കുന്നവയാണ് ഈ മോഡലുകൾ.
ദീർഘദൂര യാത്രകൾക്കിണങ്ങിയ ഈ ക്രൂസറുകളിൽ പിലൺ സീറ്റുകളും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെ് ക്ളസ്‌റ്ററും ഫുൾ എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളുമെല്ലാമുണ്ട്. ഹീറ്റഡ് ഗ്രിപ്പുകളും സീറ്റുകളും ടയർ പ്രഷർ മോണിറ്റിംഗ് സംവിധാനം, സാറ്റ് 2.0 റേഡിയോയോടു കൂടിയ ഓഡിയോ സംവിധാനം, കീലെസ് റൈഡിംഗ്, ആന്റി തെഫ്‌റ്റ് അലാം, സെൻട്രൽ ലോക്കിംഗ് സംവിധാനം, ഗിയർ ഷിഫ്‌റ്റ് അസിസ്‌റ്റന്റ് പ്രൊ, വിവിധ റൈഡിംഗ് മോഡുകൾ തുടങ്ങിയവയും കാണാം.