
കൊച്ചി: മാരുതി സുസുക്കിയുടെ ചെറു വാണിജ്യ വാഹനമായ സൂപ്പർ ക്യാരിയുടെ വില്പന ഒരുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി അഞ്ചുവർഷം കൊണ്ടാണ് ഈ നേട്ടം സൂപ്പർക്യാരി താണ്ടിയത്.
പെട്രോളിലും സി.എൻ.ജിയിലും കുതിക്കുന്ന സൂപ്പർക്യാരിക്ക് 4-സിലിണ്ടർ എൻജിനാണുള്ളത്. വാണിജ്യശ്രേണിയിലേക്ക് മാരുതി സുസുക്കിയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു 2016ൽ വിപണിയിലെത്തിയ സൂപ്പർ ക്യാരി. ഇന്ത്യയിലെ ചെറുകിട കച്ചവടക്കാർ, ഉത്പന്ന വിതരണക്കാർ തുടങ്ങിയവരെ ലക്ഷ്യമിട്ട് പ്രത്യേകം നിർമ്മിച്ച മോഡലാണിത്.
സൂപ്പർക്യാരിയുടെ എസ്-സി.എൻ.ജി മോഡൽ അവകാശപ്പെടുന്നത് കിലോഗ്രാമിന് 21.55 കിലോമീറ്റർ മൈലേജാണ്. വാഹന ഉടമയ്ക്ക് ഇന്ധനച്ചെലവിൽ മികച്ച ലാഭമാണിത് നൽകുന്നത്. രാജ്യത്ത് മാരുതി സുസുക്കിയുടെ, 237 നഗരങ്ങളിലായുള്ള 335 കൊമേഴ്‌സ്യൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സൂപ്പർക്യാരി വാങ്ങാം.