തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ് ) കാറ്റഗറി 4, രണ്ടാംവർഷ ഡി.എൽ.എഡ് (അറബിക്, ഹിന്ദി ഉറുദു,,സംസ്കൃതം ) വിദ്യാർത്ഥികൾക്ക് ഇപ്പോഴത്തെ വിജ്ഞാപനത്തിൽ 'മറ്റ് തുല്യമായ യോഗ്യതകൾ' എന്ന ഓപ്ഷനിൽ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചതായി കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ പറഞ്ഞു. കാറ്റഗറി-4ൽ അപേക്ഷ നൽകാവുന്നവരുടെ ലിസ്റ്റിൽ ഡി.എൽ.എഡ് (അറബിക് ഹിന്ദി, ഉറുദു സംസ്കൃതം ) ഉൾപ്പെടുത്തി അവസരം നൽകണം എന്ന് ചൂണ്ടിക്കാട്ടി കെ.എ.എം.എ പരീക്ഷാ സെക്രട്ടറിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.