ramesh

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും ടോം ആൻഡ് ജെറി കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ ഏതറ്റംവരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മുഖ്യമന്ത്രിയുടെ ഇരട്ട ചങ്ക് ഇപ്പോൾ എവിടെപ്പോയി. അധികാരത്തുടർച്ചക്ക് ബി.ജെ.പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കുറേനാളായി കണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.