തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ വിമുക്തി,ആന്റി നാർക്കോട്ടിക് ക്ളബിന്റെ സംയുക്താഭിമുഖ്യത്തിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം എന്ന വിഷയത്തിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.തിരുവനന്തപുരം എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രിവന്റീവ് ഓഫീസർ കെ.രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ.എസ് അദ്ധ്യക്ഷത വഹിച്ചു.കോളേജിലെ വിമുക്തി കൺവീനർ ഐശ്വര്യ എ.എസ്.സ്വാഗതം പറഞ്ഞു.വിമുക്തി കോ-കൺവീനറും സുവോളജി ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ.വിദ്യാപണിക്കർ നന്ദി പറഞ്ഞു. വിമുക്തി കോ - കൺവീനർമാരായ ഡോ.സജി,ഡോ. അഞ്ജന,ഡോ.ബിജില എന്നിവർ പങ്കെടുത്തു.