
തിരുവനന്തപുരം: ശ്രീമദ് ശാശ്വതികാനന്ദസ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 72-ാം ജയന്തി 21ന് ആഘോഷിക്കും. രാവിലെ 6.30ന് ശിവഗിരി മഠത്തിലെ മഹാസമാധിയിൽ ഗുരുപൂജയും സ്വാമി ശാശ്വതികാനന്ദ സ്മൃതി ഭൂമിയിൽ പുഷ്പാർച്ചനയും ശിവഗിരി മഠത്തിലെ സന്യാനി ശ്രേഷ്ഠരുടെ സമൂഹ പ്രാർത്ഥനയും ഉണ്ടാകും. 11ന് ജന്മഗൃഹത്തിലെ ട്രസ്റ്റ് ഓഫീസിൽ പ്രാർത്ഥന, വൈകിട്ട് 3.30ന് ഐരാണിമുട്ടം എസ്.എൻ.ഡി.പി ശാഖാ ഹാളിൽ സമൂഹ പ്രാർത്ഥന,മാതാഗുരുപ്രിയ മതാതീത ആത്മീയ പ്രഭാഷണം നടത്തും. 4.30ന് നടക്കുന്ന മതാതീത ആത്മീയ സമ്മേളനം മുൻ മന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഡോ.എൻ.വിശ്വനാഥൻ ശ്രീനാരായണ ധർമ്മ സംഘവും ശാശ്വതികാനന്ദ സ്വാമിയും വിഷയാവതരണം നടത്തും.ഡോ.അഡ്വ. ക്ളാറൻസ് മിറാൻഡ ശാശ്വതവചനം ഗ്രന്ഥ പരിചയം നടത്തും.ശ്രീനാരായണ ഗുരുദേവ കാവ്യ തീർത്ഥം അമ്പലത്തറ രാജൻ സ്വീകരിക്കും.കെ.എസ്. ശിവരാജൻ,കൗൺസിലർമാരായ ഡി.സജുലാൽ,സി. ഉണ്ണികൃഷ്ണൻ, അരുവിപ്പുറം ശ്രീകുമാർ,ബാബു മോഹൻ, എസ്.വിജയൻ,ബി. മനോജ് ബാബു,കെ.എൽ.അശോക് കുമാർ,അമ്പലത്തറ ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.