തിരുവനന്തപുരം : കവടിയാർ ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20ന് രാവിലെ ക്ഷേത്ര തന്ത്രി കണ്ണമ്മൂല അത്തിയറ മഠത്തിൽ ബ്രഹ്മശ്രീ കൃഷ്ണപ്രശാന്ത് നീലകണ്ഠരര്, ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടുകൂടി ആരംഭിച്ച് മാർച്ച് ഒന്നിന് അവസാനിക്കും. ദിവസവും രാവിലെ 5.15 ന് അഭിഷേകം, 5.30 ന് ദീപാരാധന, 5.45 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6.30 ന് മൃത്യുഞ്ജയഹോമം, 8 ന് പുരാണപാരായണം, 8.15 ന് പ്രഭാതഭക്ഷണം, 9.30 ന് നവകവും അഭിഷേകവും, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 6.45 ന് പ്രസാദ വിതരണം, 7.15 ന് യോഗീശ്വര പൂജ, 7.30 ന് ഭഗവതിസേവ, 8.15 ന് പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20ന് രാവിലെ 6 ന് പഞ്ചാരിമേളം,വൈകിട്ട് 7 ന് 21നു വൈകിട്ട് 7 ന് ഓട്ടൻതുള്ളൽ, 22 ന് വൈകിട്ട് 7 ന് ഭക്തിഗാനാഞ്ജലി, 23 ന് വൈകിട്ട് 7 ന് സംഗീതാർച്ചന, 24 ന് വൈകിട്ട് 5.30 ന് പടുക്ക സമർപ്പണം, 7 ന് ചാക്യാർകൂത്ത്, 25 ന് രാവിലെ 8.30 ന് സമ്പൂർണ നാരായണീയ പാരായണം, 9 ന് പൊങ്കാല, 12.45 ന് പൊങ്കാല നിവേദ്യം, വൈകിട്ട് 6ന് ഭജന, 26 ന് രാവിലെ 8.30ന് നാരായണീയപാരായണം, വൈകിട്ട് 7 ന് ഡാൻസ്, 27 ന് രാവിലെ അഖണ്ഡനാമജപം, 11 ന് നാഗരൂട്ട് വൈകിട്ട് 7 ന് ഭക്തിഗാനസുധ, 28 ന് വൈകിട്ട് 4 ന് പുറത്തെഴുന്നള്ളത്തും താലപ്പൊലിയും 7 ന് സായി ഭജൻസ്, മാർച്ച് ഒന്നിന് ശിവരാത്രി ദിവസം രാവിലെ 9.45 ന് ശിവധാരയും പ്രത്യേക പൂജയും 11.30 ന് കാവടി അഭിഷേകം, വൈകിട്ട് 7 ന് കൊല്ലം ഗ്രേസ് വോയിസിന്റെ ഗാനമേള, 10 ന് സമൂഹാർച്ചന, 1.30 ന് ശിവപൂജയും അഭിഷേകം എന്നിവ ഉണ്ടായിരിക്കും.