
കൊച്ചി: ഫെബ്രുവരി 25 ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു വേണ്ടി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി അങ്കണത്തിൽ പ്രധാനവേദി ഒരുങ്ങുന്നു. മലങ്കരസഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായുടെ നാമത്തിലാണ് പ്രധാനവേദി. എല്ലാ പള്ളി പ്രതിനിധികളും വ്യക്തിപരമായോ, ഭദ്രാസന മെത്രാപ്പോലീത്താമാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിലോ ഒത്തുചേർന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അസോസിയേഷൻ യോഗത്തിൽ പങ്കുചേരും. മെത്രാപ്പോലീത്താമാരുടെ തിരഞ്ഞെടുപ്പ് ഓൺലൈനിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.