
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി യോഗവും കൊവിഡ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്‌ദിപൂർത്തി സ്‌മാരക മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ, ജില്ലാ ട്രഷറർ നെടുമങ്ങാട് പ്രസാദ്, ചെമ്പഴന്തി ഗുരുകുലം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീകണ്ഠൻ, ജില്ലാ കമ്മിറ്റി അംഗം അരുൺ എം.എൽ, ഷിനു വാമദേവൻ പാറശാല തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മാസവും ചതയദിനത്തിൽ ആർ.സി.സിക്ക് മുന്നിൽ അന്നദാനം നടത്താൻ തീരുമാനിച്ചു.