തിരുവനന്തപുരം: പാളയം മറ്റീർ മെമ്മോറിയൽ പള്ളിയെ കത്തീഡ്രൽ പള്ളിയാക്കുന്നതിനെതിരെ പ്രമേയം പാസാക്കി. പുതിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് പ്രമേയം പാസാക്കിയത്. അധികാരം കൈയടക്കി സഭാവിശ്വാസികളുടെ സ്വാതന്ത്ര്യത്തിനുമേൽ, ഏകപക്ഷീയമാക്കാനാണ് നീക്കം നടത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ രൂപീകരണ ജനറൽ ബോഡി യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രൊഫ. രാജപ്രസാദിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ എം.എം ചർച്ചിനെ, കത്തീഡ്രൽ പള്ളിയാക്കാനുള്ള നീക്കത്തെ ഐക്യകണ്ഠേന എതിർക്കുന്ന പ്രമേയം പാസാക്കുകയും തുടർനടപടികൾ ഏകോപിപ്പിക്കാൻ ഒരു കർമ്മ സമിതി രൂപീകരിക്കുകയും ചെയ്തു.