nish

തിരുവനന്തപുരം: നിഷിനെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നിഷിനെ സർവകലാശാലാ പദവിയിലേക്കുയർത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് അത്യപൂർവ്വമായ ഗവേഷണങ്ങൾ നിഷിൽ നടക്കുന്നുണ്ടെന്നും നിഷിൽ സന്ദർശനം നടത്തിയ മന്ത്രി അറിയിച്ചു.

പുസ്തകങ്ങൾ, ലഘുലേഖകൾ, വീഡിയോകൾ എന്നിവ പുറത്തിറക്കി പൊതുജന അവബോധം നൽകുന്നതിനും നിഷ് മുൻകൈയെടുക്കുന്നു. നിഷിനെ മികവിന്റെ കേന്ദ്രമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിഷിലെ വിവിധ വകുപ്പുകളും ലാബുകളും തെറാപ്പി യൂണിറ്റുകളും സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി.