തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ കെ.റെയിലിന്റെ മാതൃക ഓടിച്ച് ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ പ്രകടനം. പദ്ധതിയുടെ നേട്ടങ്ങൾ രേഖപ്പെടുത്തിയ 200 അടി നീളമുള്ള കൂറ്റൻ ബാനറിലാണ് കെ. റെയിൽ മാതൃക നിർമ്മിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.കോവൂർ മോഹൻ, ഷാജാ ജി.എസ്. പണിക്കർ, ബി.രഘുനാഥൻ പിള്ള, വയലാർ സുരേന്ദ്രൻ, രാജേഷ് സോമൻ, സുരേഷ് ബാബു കൊല്ലം, അഡ്വ: പി.കെ. ബാബു കൊല്ലം, അജി ഇളപ്പുങ്കൽ, രഞ്ജിത്ത് കെ ഗോപാലൻ, റെനി വി. ജോസഫ്, ഡേവിഡ് പി.ജോൺ, എൻ.കെ. രൂപക് തുടങ്ങിയവർ സംസാരിച്ചു.