കൊല്ലം: ചരിത്രപ്രാധാന്യമുള്ള പീരങ്കി മൈതാനത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആർ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഊർജ്ജം പകർന്ന മണ്ണാണ് പീരങ്കിയിലേത്. നിരവധി കായിക താരങ്ങൾക്ക് ജന്മം നൽകിയ മണ്ണ് കൂടിയാണിത്. ഒന്നിച്ചിരിക്കാനും ഒത്തുകൂടാനുമുള്ള ഇടം കൂടിയാണ്. ഈ മണ്ണ് ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലു സെക്രട്ടറി സുഭാഷ് എസ്. കല്ലട എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.