
തിരുവനന്തപുരം: സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും വട്ടിയൂർക്കാവ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ജി.രാജീവന്റെ നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. വിദ്യാർത്ഥി യുവജന രംഗങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ രാജീവൻ കുടപ്പനക്കുന്നിലും വട്ടിയൂർക്കാവിലും തിരുവനന്തപുരം നഗരത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയത് രാജീവന്റെ നിര്യാണം ജില്ലയിലെ പാർട്ടിക്ക് അപരിഹാര്യമായ നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കാനം രാജേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.